ടിം വാൽസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി
Wednesday, August 7, 2024 1:10 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി മിന്നസോട്ട ഗവർണർ ടിം വാൽസ് (തിമോത്തി ജയിംസ് വാൽസ്) തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസ് ആണ് ടിമ്മിനെ തെരഞ്ഞെടുത്തത്. അറുപതുകാരനായ ടിം മുൻ ഹൈസ്കൂൾ അധ്യാപകനാണ്.