മോ​​​സ്കോ: ​​​റ​​​ഷ്യ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച സു​​​ഖോ​​​യ് സൂ​​​പ്പ​​​ർ ജെ​​​റ്റ് 100 യാ​​​ത്രാ​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് മൂ​​​ന്നു പൈ​​​ല​​​റ്റു​​​മാ​​​രും മ​​​രി​​​ച്ചു.

അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കു​​​ശേ​​​ഷം പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്ന് റ​​​ഷ്യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

പൈ​​​ല​​​റ്റു​​​മാ​​​ര​​​ല്ലാ​​​തെ ആ​​​രും വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. മോ​​​സ്കോ​​​യ്ക്ക് 60 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ കോ​​​ളോ​​​മെ​​​ൻ​​​സ്കി​​​യി​​​ലെ വ​​​ന​​​പ്ര​​​ദേ​​​ശ​​​ത്താ​​​ണ് വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്.


പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ളു​​​ടെ ഉ​​​പ​​​രോ​​​ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് റ​​​ഷ്യ സു​​​ഖോ​​​യ് യാ​​​ത്രാ വി​​​മാ​​​നം വി​​​ക​​​സിപ്പി​​​ച്ച​​​ത്.