24 മാവോയിസ്റ്റുകൾ കീഴടങ്ങി
Tuesday, April 29, 2025 2:50 AM IST
ബിജാപുർ: തലയ്ക്ക് 28.50 ലക്ഷം രൂപ വിലയിട്ടിരുന്ന 14 പേരുൾപ്പെടെ 28 മാവോയിസ്റ്റുകൾ ഛത്തീസ്ഗഡിൽ കീഴടങ്ങി. ഇതിൽ 11 പേർ സ്ത്രീകളാണ്.
തെലുങ്കാനയുമായി അതിർത്തി പങ്കിടുന്ന ബിജാപുർ ജില്ലയിൽ കഴിഞ്ഞ 21 മുതൽ കാൽലക്ഷത്തോളം സുരക്ഷാസേനാംഗങ്ങൾ മാവോയിസ്റ്റ് വിരുദ്ധ നടപടികളുമായി മുന്നോട്ടുനീങ്ങുന്നതിനിടെയാണു കീഴടങ്ങൽ. ബസ്തർ, പ്രതാപ്പുർ മേഖലകളിലെ വിവിധ കമ്മിറ്റികളിലെ അംഗങ്ങളാണിവർ.