സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ വിമർശിച്ച് ഖാർഗെ
Tuesday, April 29, 2025 2:50 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാത്തതിനെ വിമർശിച്ച് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യത്തിന്റെ അഭിമാനത്തിനു മുറിവേറ്റപ്പോൾ ബിഹാറിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പുപ്രസംഗം നടത്തിയതിനെ "ദൗർഭാഗ്യകരം’എന്നാണു ഖാർഗെ വിശേഷിപ്പിച്ചത്.
എല്ലാ പാർട്ടികളുടെയും നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത് തുടർപദ്ധതികൾ വിശദീകരിക്കാത്തതു നിരാശാജനകമാണെന്നും ഖാർഗെ പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരിൽ നടന്ന ഭരണഘടനാ സംരക്ഷണ റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കവെയായിരുന്നു മോദിയെ കടന്നാക്രമിച്ചുകൊണ്ടുള്ള ഖാർഗെയുടെ പ്രസംഗം.