ആസാമിൽ കോൺഗ്രസ് എംപിക്കും എംഎൽഎയ്ക്കും നേർക്ക് ആക്രമണം
Monday, April 28, 2025 4:36 AM IST
നാഗാവ്: ആസാമിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് എംപി പ്രദ്യുത് ബർദലോയിക്കും എംഎൽഎ ശിബമണി ബോറയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. നാഗാവ് ജില്ലയിലെ ഉപാർ-ദുംദുമിയിലായിരുന്നു സംഭവം. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.
എന്നാൽ, ഇരുവരുടെയും വാഹനങ്ങൾ അക്രമികൾ തകർത്തു. മുഖംമൂടിധാരികളായ പന്ത്രണ്ടു പേരാണ് ആക്രമണം നടത്തിയത്. എംപിയുടെയും എംഎൽഎയുടെയും അംഗരക്ഷകർക്കു പരിക്കേറ്റു.