പ്രതിരോധനീക്കങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്കു നിര്‍ദേശം
Sunday, April 27, 2025 2:11 AM IST
ന്യൂഡല്‍ഹി: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാസേനയുടെയും നീക്കങ്ങളില്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്കുന്നതില്നിന്നു മാധ്യമങ്ങള്‍ പിന്മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.
മാധ്യമങ്ങള്‍ തത്സമയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് ശത്രുപക്ഷത്തെ സഹായിക്കുമെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പറഞ്ഞു.