മെച്ചപ്പെട്ട നടപടിക്ക് വിമാനക്കന്പനികൾക്ക് കേന്ദ്രനിർദേശം
Sunday, April 27, 2025 2:11 AM IST
ന്യൂഡൽഹി: പാക് വ്യോമാതിർത്തി അടച്ചതിന്റെയും വിമാനയാത്രാ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ വിമാനക്കന്പനികളോട് അടിയന്തര പ്രാബല്യത്തോടെയുള്ള മെച്ചപ്പെട്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു കേന്ദ്രം.
വിമാനയാത്രാ ദൈർഘ്യം വർധിച്ചത് ചൂണ്ടിക്കാട്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) യാത്രക്കാരുടെ സുഖസൗകര്യങ്ങൾ, സുരക്ഷ, നിയന്ത്രണങ്ങൾ എന്നിവ നിരന്തരം ഉറപ്പാക്കുന്നതിന് എല്ലാ വിമാനക്കന്പനികൾക്കും മാർഗരേഖ പുറപ്പെടുവിച്ചു.
സുതാര്യതയുള്ള ആശയവിനിമയം ഉറപ്പാക്കുന്നതിനായി വ്യോമപാതയിലെ മാറ്റങ്ങൾ, യാത്രാസമയത്തിലെ വർധന, യാത്രയ്ക്കിടെയുള്ള സാങ്കേതിക തടസങ്ങൾ എന്നിവ സംബന്ധിച്ച് യാത്രക്കാരെ മുൻകൂട്ടി അറിയിക്കണമെന്നും ഈ വിവരങ്ങൾ ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവിടങ്ങളിലും ഡിജിറ്റൽ അലർട്ടുകൾ എന്നിവ മുഖേനയും നടപ്പിലാക്കണമെന്നും നിർദേശമുണ്ട്.
യാത്രാസമയം വർധിക്കുന്നത് ചൂണ്ടിക്കാട്ടി ഭക്ഷണ, കുടിവെള്ള വിതരണം പരിഷ്കരിക്കാനും വിമാനക്കന്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.