മധ്യപ്രദേശിൽ വാൻ കിണറ്റിൽ വീണ് എട്ടു പേർ മരിച്ചു
Monday, April 28, 2025 4:36 AM IST
മന്ദ്സൗർ: വാൻ നിയന്ത്രണംവിട്ട് റോഡരികിലെ ഉപയോഗശൂന്യമായ കിണറ്റിലേക്കുവീണ് എട്ടുപേർ മരിച്ചു. കഛാരിയ ഗ്രാമത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. രണ്ടു കുട്ടികൾ ഉൾപ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദ സംഭവസ്ഥലം സന്ദർശിച്ചു.