അപൂർവ ശസ്ത്രക്രിയ: സഫ്ദർജംഗ് ആശുപത്രിക്ക് നേട്ടം
Sunday, April 27, 2025 2:11 AM IST
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ അഡ്രിനലിൻ ട്യൂമർ നീക്കം ചെയ്തെന്ന റിക്കാർഡ് ഇനി ഇന്ത്യയിലെ ഡോക്ടർമാർക്ക് സ്വന്തം.
ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലാണ് സങ്കീർണമായ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 36 വയസുള്ള സ്ത്രീയുടെ ശരീരത്തിൽനിന്ന് ട്യൂമർ നീക്കം ചെയ്തത്.
കീറിമുറിക്കലുകൾ പരമാവധി ഒഴിവാക്കി റോബോട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ അഡ്രിനലിൻ ട്യൂമറാണിതെന്നു സഫ്ദർജംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
18.2 x13.5 സെന്റിമീറ്റർ വലുപ്പമുള്ള ട്യൂമറാണ് ഡോ. പവൻ വാസുദേവയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം നീക്കിയത്. ട്യൂമറിന്റെ അസാമാന്യ വലുപ്പവും ട്യൂമർ രൂപംകൊണ്ട സ്ഥാനവും മൂലം വളരെയധികം അപകടകരമായിരുന്നു ശസ്ത്രക്രിയ.