പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനു സ്വീകരണം
Sunday, April 27, 2025 2:11 AM IST
ന്യൂഡൽഹി: പത്മഭൂഷണ്‍ ജേതാവായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനു ഡൽഹിയിൽ സ്വീകരണം നൽകുന്നു.
പാലാ സെന്റ് തോമസ് കോളജ് പൂർവ വിദ്യാർഥിയായ ഡോ. ജോസ് ചാക്കോയ്ക്ക് പാലാ സെന്റ് തോമസ് കോളജ് ഡൽഹി അലുംമ്നി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ഡൽഹി കേരള ഹൗസ് ഓഡിറ്റോറിയത്തിലാണ് സ്വീകരണം.
ദീപിക എഡിറ്റർ (നാഷണൽ അഫയേഴ്സ്) ജോർജ് കള്ളിവയലിൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫസർ കെ.വി. തോമസ്, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ പ്രസംഗിക്കും.