ഇന്ത്യ-ചൈന ധാരണ: കൈലാസ് മാനസരോവർ യാത്ര ജൂണിൽ
Sunday, April 27, 2025 2:11 AM IST
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷത്തെത്തുടർന്ന് അഞ്ചുവർഷമായി മുടങ്ങിക്കിടന്നിരുന്ന കൈലാസ് മാനസ രോവർ യാത്ര വീണ്ടും തുടങ്ങാൻ ഇന്ത്യയും ചൈനയും ധാരണയിലെത്തി.
ജൂൺ മുതൽ ഓഗസ്റ്റ് വരെ ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം, സിക്കിമിലെ നാഥുല എന്നീ രണ്ടു വഴികളിലായാണു തീർഥയാത്ര നടത്തുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനത്തെത്തുടർന്ന് 2020ലും തൊട്ടടുത്തവർഷം മുതൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യാ-ചൈന സംഘർഷത്തെത്തുടർന്നും യാത്ര മുടങ്ങിയിരുന്നു.
കഴിഞ്ഞവർഷം ഒക്ടോബർ 21ന് ഇരുരാജ്യങ്ങളും ഒപ്പുവച്ച സമാധാന കരാറിലൂടെയാണു മേഖലയിൽനിന്ന് സൈന്യങ്ങൾ പിൻമാറിയത്.