പാക് പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ ചണ്ഡിഗഡിൽ തിരിച്ചെത്തി
Tuesday, April 29, 2025 2:50 AM IST
കോൽക്കത്ത: രാജ്യാന്തര അതിർത്തി കടന്നുവെന്നാരോപിച്ച് പാക്കിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ പൂർണം സാഹുവിന്റെ ഭാര്യ പാക് റേഞ്ചേഴ്സിന്റെ ചോദ്യംചെയ്യലിനുശേഷം ചണ്ഡിഗഡിൽ തിരിച്ചെത്തി.
മോചനവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് അധികൃതരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചാബിലെ ഫിറോസ്പുരിലേക്കുള്ള യാത്രയിലാണ് പൂർണം സാഹുവിന്റെ ഭാര്യയായ രജനി. ഗർഭിണിയായ രജനിക്കൊപ്പം മകനും മൂന്ന് ബന്ധുക്കളുമുണ്ട്.
ഭർത്താവിന്റെ മോചനവുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് നേരിട്ടിറങ്ങിയതെന്ന് അവർ പറഞ്ഞു.
ബംഗാളിലെ ഹൂഗ്ലിയിലുള്ള റിഷ്റയിലെ ഹരിസഭയിലാണ് പൂര്‍ണം സാഹുവിന്റെ വീട്. കൈമാറ്റം സംബന്ധിച്ച് ഇരുസേനകളും ചര്‍ച്ച നടത്തിയതായി വിവരമുണ്ടെങ്കിലും തുടർന്നുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.