ഭരണഘടനാ മൂല്യങ്ങൾക്ക് പാഠ്യപദ്ധതി വേണം: പി.ഡി.ടി. ആചാരി
Sunday, April 27, 2025 2:11 AM IST
ന്യൂഡൽഹി : ഭരണഘടനാ മൂല്യങ്ങൾ പുതിയ തലമുറയ്ക്കു പകർന്ന് നൽകാനായി സർവകലാശാലകളും കോളജുകളും പാഠ്യപദ്ധതികൾ ആരംഭിക്കണമെന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി.
ഇഡബ്ല്യു റാങ്കിംഗ് നേടിയ തേവര സേക്രഡ് ഹാർട്ട് കോളജിന്റെ പ്രിൻസിപ്പൽ ഡോ.സി.എസ്. ബിജുവിന് കോളജ് പൂർവവിദ്യാർഥി സംഘം ഡൽഹി ചാപ്റ്റര്‍ നൽകിയ സ്വീകരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എഡ്യുക്കേഷൻ വേൾഡ് ഏർപ്പെടുത്തിയ ഇഡബ്ല്യു റാങ്കിംഗിൽ സംസ്ഥാനത്തെ കോളജുകളിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ പതിനഞ്ചാം സ്ഥാനവും തേവര എസ്എച്ച് കോളജ് നേടിയിരുന്നു.
പുരസ്കാരം വെള്ളിയാഴ്ച പ്രിൻസിപ്പൽ ഡോ. ബിജു ഏറ്റുവാങ്ങി. തുടർന്ന് ഡൽഹിയിലെ കേരളാ ഹൗസിലാണ് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്.