റാ​​​​യ്പു​​​​ർ: ഛത്തീ​​​​സ്ഗ​​​​ഡ് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യ ഭൂ​​​​പേ​​​​ഷ് ബാ​​​​ഗേ​​​​ലി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ സി​​​​ബി​​​​ഐ റെ​​​​യ്ഡ്.

ബാ​​ഗേ​​​​ലു​​​​മാ​​​​യി​​​​ ബ​​​​ന്ധ​​​​പ്പെ​​​​ട്ട 60 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സി​​​​ബി​​​​ഐ സം​​​​ഘം റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ആ​​​​റാ​​​​യി​​​​രം കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ മ​​​​ഹാ​​​​ദേ​​​​വ് ബെ​​​​റ്റി​​ം​​ഗ് ആ​​​​പ്പ് കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡ്.


ബാ​​​​ഗേ​​​​ലി​​​​ന്‍റെ റാ​​​​യ്പു​​​​രി​​​​ലെ​​​​യും ഭി​​​​ലാ​​​​യി​​​​ലെ​​​​യും വ​​​​സ​​​​തി​​​​ക​​​​ളി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ടു​​​​ത്ത അ​​​​നു​​​​യാ​​​​യി​​​​യാ​​​​യ മു​​​​തി​​​​ർ​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ വീ​​​​ടു​​​​ക​​​​ളി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ന്ന​​​​താ​​​​യി സി​​​​ബി​​​​ഐ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു. ബാ​​​​ഗേ​​​​ൽ ഇ​​​​ന്ന​​​​ലെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്ക് പോ​​​​കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​യിരുന്നു സി​​​​ബി​​​​ഐ റെ​​​​യ്ഡ്.