ചെ​​​ന്നൈ: മു​​​തി​​​ർ​​​ന്ന അ​​​ണ്ണാ ഡി​​​എം​​​കെ നേ​​​താ​​​വും മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ ക​​​റു​​​പ്പ​​​സ്വാ​​​മി പാ​​​ണ്ഡ്യ​​​ൻ (76) അ​​​ന്ത​​​രി​​​ച്ചു. തി​​​രു​​​നെ​​​ൽ​​​വേ​​​ലി ജി​​​ല്ല​​​യി​​​ലെ വ​​​സ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഡി​​​എം​​​കെ ടി​​​ക്ക​​​റ്റി​​​ലും പാ​​​ണ്ഡ്യ​​​ൻ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​ട്ടു​​​ണ്ട്.

1977, 1980 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യ​​​ പാ​​​ണ്ഡ്യ​​​ൻ അ​​​ണ്ണാ ഡി​​​എം​​​കെ ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ സ്ഥാ​​​നം വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. 2000ൽ ​​​അ​​​ണ്ണാ​​​ഡി​​​എം​​​കെ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട​​​ശേ​​​ഷം പാ​​​ണ്ഡ്യ​​​ൻ 2006ൽ ​​​ഡി​​​എം​​​കെ​​​യി​​​ൽ ചേ​​​ർ​​​ന്നു.


അ​​​തേ വ​​​ർ​​​ഷം തെ​​​ങ്കാ​​​ശി​​​യി​​​ൽ​​​നി​​​ന്നു ഡി​​​എം​​​കെ ടി​​​ക്ക​​​റ്റി​​​ൽ വി​​​ജ​​​യി​​​ച്ചു. 2015ൽ ​​​പാ​​​ണ്ഡ്യ​​​നെ ഡി​​​എം​​​കെ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ മ​​​ര​​​ണ​​​ശേ​​​ഷം വി.​​​കെ. ശ​​​ശി​​​ക​​​ല അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ആ​​​യ​​​പ്പോ​​​ൾ പാ​​​ണ്ഡ്യ​​​നെ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു. 2017ൽ ​​​പാ​​​ർ​​​ട്ടി​​​യി​​​ലെ പി​​​ള​​​ർ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ണ്ണാ ഡി​​​എം​​​കെ വി​​​ട്ട പാ​​​ണ്ഡ്യ​​​ൻ 2020ൽ ​​​വീ​​​ണ്ടും പാ​​​ർ​​​ട്ടി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി.