ദേബ് മുഖർജി അന്തരിച്ചു
Saturday, March 15, 2025 1:49 AM IST
മുംബൈ: പ്രമുഖ നടനും സംവിധായകനുമായ ദേബ് മുഖർജി (83) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സംവിധായകൻ അയാൻ മുഖർജി മകനാണ്.
1960കളിൽ സഹനടനായാണ് മുഖർജി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1983ൽ പുറത്തിറങ്ങിയ മിഥുൻ ചക്രവർത്തി നായകനായ "കരാട്ടെ’ എന്ന സിനിമയുടെ നിർമാതാവും സംവിധായകനും മുഖർജിയാണ്.
കാജൽ, റാണി മുഖർജി എന്നിവരുടെ അടുത്ത ബന്ധുവാണ് ദേബ് മുഖർജി. നടന്മാരായ അശോക്കുമാർ, അനുപ്കുമാർ, വിഖ്യാത ഗായകൻ കിഷോർകുമാർ എന്നിവരുടെ ഏക സഹോദരിയാണു ദേബ് മുഖർജിയുടെ അമ്മ സതീദേവി. പ്രമുഖ നടനും സംവിധായകനുമായ ജോയി മുഖർജി, തിരക്കഥാകൃത്ത് ഷോമു മുഖർജി എന്നിവർ ദേബ് മുഖർജിയുടെ സഹോദരങ്ങളാണ്. ഷോമു മുഖർജിയുടെ മകളാണ് കാജൽ.