തെലുങ്കാന തുരങ്ക അപകടം: 22-ാം ദിവസവും തെരച്ചിൽ തുടരുന്നു
Saturday, March 15, 2025 1:49 AM IST
നാഗര്‍കുര്‍നൂല്‍: തെലുങ്കാനയില്‍ തുരങ്കം തകര്‍ന്നു കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ 22-ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെയും തുരങ്കത്തിനുള്ളില്‍ തെരച്ചില്‍ നടത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സൈന്യം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സിംഗരേണി കൊളിയറീസ് തുടങ്ങിയവരുടെ സംഘങ്ങള്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു റോബോട്ടിക്സ് കമ്പനിയുടെ റോബോട്ടുകളും തെരച്ചിലിനായി രംഗത്തുണ്ട്.