ദുരഭിമാനക്കൊല: മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ
Friday, March 14, 2025 12:04 AM IST
ഭവ്നഗർ: ഗുജറാത്തിലെ ഭാവ്നഗറിൽ ജാതിയിൽ താഴ്ന്ന യുവാവുമായി പ്രണയത്തിലായതിനു പിന്നാലെ പത്തൊന്‍പതുകാരിയായ മകളെ പിതാവ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി.
‘നിനക്കും ഇതേ ഗതിയായിരിക്കും’ എന്നു ഭീഷണിപ്പെടുത്തി ഇളയ മകളുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം.
ഇതിനുശേഷം സഹോദരൻ ലാൽജി റാത്തോഡിന്റെ സഹായത്തോടെ മൃതദേഹം രഹസ്യമായി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ഇതാണ് പ്രദേശവാസികളിൽ സംശയത്തിനിടയാക്കിയത്. മകൾ വിഷം കഴിച്ചു മരിച്ചെന്നായിരുന്നു നാട്ടുകാരോട് ഇയാൾ പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം ദീപക് റാത്തോഡിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.