ഛത്ത​​​ർ​​​പു​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഛത്ത​​​ർ​​​പൂ​​​ർ ജി​​​ല്ല​​​യി​​​ൽ സ്ഥാ​​​പി​​​ച്ച അം​​​ബേ​​​ദ്ക​​​ർ പ്ര​​​തി​​​മ കാ​​​ണാ​​​താ​​​യി. ര​​​ണ്ടു ദി​​​വ​​​സം മു​​​ൻ​​​പാ​​​ണ് ഇ​​​വി​​​ടെ പ്ര​​​തി​​​മ സ്ഥാ​​​പി​​​ച്ച​​​ത്. ബ​​​രി ഗ്രാ​​​മ​​​ത്തി​​​ലെ തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ത്താ​​​യി​​​രു​​​ന്നു ഒ​​​ന്ന​​​ര​​​യ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള പ്ര​​​തി​​​മ നി​​​ന്നി​​​രു​​​ന്ന​​​ത്.


ക്രൗ​​​ഡ് ഫ​​​ണ്ടിം​​​ഗി​​​ലൂ​​​ടെ​​​യാ​​​ണ് നാ​​​ട്ടു​​​കാ​​​ർ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ​​നി​​​ന്ന് ഈ ​​​പ്ര​​​തി​​​മ വാ​​​ങ്ങി​​​യ​​​ത്. പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.