സുവേന്ദു അധികാരിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി
Friday, March 14, 2025 1:49 AM IST
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ മുസ്ലിം എംഎൽഎമാർക്കെതിരേ നടത്തിയ വിവാദ പരാമർശത്തെത്തുടർന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി.
ശബ്ദവോട്ടോടെയാണ് പ്രമേയം പാസായത്. തൃണമൂൽ കോൺഗ്രസ് ചീഫ് വിപ്പ് നിർമൽ ഘോഷ് ആണ് പ്രമേയം അവതരിപ്പിച്ചത്. ത്. ബിജെപി അംഗങ്ങൾ നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.