പോക്സോ കേസിൽ യെദിയൂരപ്പയ്ക്ക് ആശ്വാസം; വാറന്റ് സ്റ്റേ ചെയ്തു
Saturday, March 15, 2025 1:49 AM IST
ബംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദിയൂരപ്പയ്ക്ക് ആശ്വാസം. വിചാരണക്കോടതി വാറന്റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.
പ്രതികളായ യെദിയൂരപ്പയും മറ്റു മൂന്ന് പേരും ഇന്ന് കോടതിയിൽ നേരിട്ടു ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു വിചാരണക്കോടതിയുടെ സമൻസ്.
വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതി ജസ്റ്റീസ് പ്രദീപ് സിംഗ് യെരൂരിന്റെ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. അടുത്ത വാദം കേൾക്കുന്നതുവരെ വിചാരണക്കോടതിയിൽ ഹാജരാകുന്നതിൽനിന്നും പ്രതികളെ ഒഴിവാക്കുകയും ചെയ്തു.