മഹാരാഷ്ട്ര സർക്കാരിന്റെ അവാർഡ് നേടിയ കർഷകൻ ജീവനൊടുക്കി
Friday, March 14, 2025 12:04 AM IST
ബുൽധാന: 2020ൽ മഹാരാഷ്ട്ര സർക്കാരിന്റെ യുവ ഷേത്കാരി അവാർഡ് നേടിയ കർഷകൻ കൈലൈഷ് നാഗ്രെ(42) ജീവനൊടുക്കി. ശിവ്നി ആർമൽ ഗ്രാമത്തിലെ കൃഷിയിടത്തിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
വിളനാശവും കൃഷിക്കാവശ്യമായ ജലത്തിന്റെ അഭാവവുമാണ് കർഷകൻ ജീവനൊടുക്കാൻ കാരണം. നാലു പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കൃഷിക്കാവശ്യമായ ജലത്തിന്റെ അഭാവത്തിനു സർക്കാർ പരിഹാരം കണ്ടെത്തണമെന്ന് ആത്മഹത്യാക്കുറിപ്പിൽ നാഗ്രെ ആവശ്യപ്പെടുന്നു.