വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം സമാപിച്ചു
Monday, January 6, 2025 4:06 AM IST
പനാജി: ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലൻ എന്നു വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം സമാപിച്ചു. ഓൾഡ് ഗോവയിലെ സേ ക ത്തീഡ്രലിൽ 2024 നവംബർ 21 മുതൽ ഇന്നലെ വരെയായിരുന്നു പരസ്യവണക്കം നടന്നത്. പത്തു വർഷത്തിലൊരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്.
ഇത്തവണ 80 ലക്ഷത്തിലേറെ തീർഥാടകർ ഗോവയിലെത്തി. ഇന്നലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഗോവ ആർച്ച്ബിഷപ് ഫിലിപ് നേരി ഫെറാവോ മുഖ്യ കാർമികത്വം വഹിച്ചു.