ചൈനീസ് വെളുത്തുള്ളി പിടികൂടി
Monday, January 6, 2025 4:06 AM IST
സിലിഗുരി: ചൈനയിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്നതെന്നു കരുതപ്പെടുന്ന വെളുത്തുള്ളി പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ പിടികൂടി.
അതിർത്തി രക്ഷാസേനയായ സശസ്ത്ര സീമാ ബൽ ആണ് 300 സഞ്ചികൾ നിറയെ ചൈനീസ് വെളുത്തുള്ളി ഒരു പിക്കപ്പ് വാനിൽനിന്നു കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് സശസ്ത്ര സീമാ ബലിന്റെ 41ാം ബറ്റാലിയൻ ആണ് നക്സൽബാരി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് വാഹനങ്ങൾ തടഞ്ഞത്. വാനുകളിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.