വാഹനം നദിയിലേക്കു മറിഞ്ഞ് നാലു പേർ മരിച്ചു
Monday, January 6, 2025 4:06 AM IST
ജമ്മു: ജമ്മു കാഷ്മീരിൽ വാഹനം നിയന്ത്രണം വിട്ട് നദിയിലേക്കു മറിഞ്ഞ് നാലു പേർ മരിച്ചു. ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെ കാണാതായി. രക്ഷാപ്രവർത്തനം നടന്നുവരികയാണ്. കിഷ്ത്വാർ ജില്ലയിലെ പാഡ്ഡർ മേഖലയിലായിരുന്നു അപകടം.