ജമ്മുവിൽ സൈനികന് വെടിയേറ്റു മരിച്ച നിലയിൽ
Monday, January 6, 2025 4:06 AM IST
ജമ്മു: ജമ്മുകാഷ്മിരിലെ പൂഞ്ചിൽ ദേഹത്ത് വെടിയേറ്റ നിലയിൽ സൈനികന്റെ മൃതദേഹം കണ്ടെത്തി. പൂഞ്ചിലെ മാണ്ഡിയിലുള്ള സൗജിയാൻ മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രാജസ്ഥാൻ സ്വദേശിയാണ്. മരണത്തിനു പിന്നിൽ ഭീകരർ ഉണ്ടെന്ന സംശയം പോലീസ് തള്ളിക്കളഞ്ഞു. സൈനികൻ ജീവനൊടുക്കിയതാണെന്നാണു പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത് -അവർ പറഞ്ഞു.