മണിപ്പുരിൽ 15 വീടുകൾ കത്തിനശിച്ചു: രണ്ടു പേർക്കു പരിക്ക്
Monday, January 6, 2025 4:06 AM IST
ഇംഫാൽ: മണിപ്പുരിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ തെങ്നോപാലിൽ പതിനഞ്ചോളം വീടുകൾ കത്തിനശിച്ചു.
തെങ്നോപാലിലെ മോറിയിൽ മിഷൻ വെംഗ് മേഖലയിൽ ഇന്നലെയുണ്ടായ അത്യാഹിതത്തിൽ രണ്ടുപേർക്കു പൊള്ളലേറ്റു. ആസാം റൈഫിൾസും മണിപ്പുർ അഗ്നിശമനസേനയും ചേർന്നാണ് തീയണച്ചത്. പരിക്കേറ്റവർക്കു പ്രാഥമിക ചികിത്സ നൽകി. അഗ്നിബാധയുടെ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നു പോലീസ് അറിയിച്ചു.