വയോധികരെ പതിനാലുകാരനായ കൊച്ചുമകൻ വെട്ടിക്കൊന്നു
Monday, January 6, 2025 4:06 AM IST
മിർസാപുർ: ഉത്തർപ്രദേശിൽ വയോധികരെ പതിനാലുകാരനായ കൊച്ചുമകൻ മഴുവിനു വെട്ടിക്കൊലപ്പെടുത്തി. രാജ്ഗഡ് സ്റ്റേഷൻപരിധിൽ ശനിയാഴ്ചയാണു സംഭവം.
മാനസികരോഗത്തിനു ചികിത്സയിലായിരുന്നു കുട്ടിയെന്നു ബന്ധുക്കൾ പറഞ്ഞു. കുട്ടി സ്വയം മുറിവേൽപ്പിക്കുന്നതു കണ്ട് തടയാനെത്തിയതായിരുന്നു ഇരുവരും. പീതാംബർ(85), ഹീരാവതി(80) എന്നിവരാണ് കൊല്ലപ്പെട്ടത്. ചികിത്സയിലുള്ള കുട്ടിക്കെതിരേ കൊലപാതകക്കുറ്റത്തിനു പോലീസ് കേസെടുത്തു.