അയോധ്യയിൽ പ്രതിഷ്ഠാ ദിവസ് ആഘോഷം 11 മുതൽ
Monday, January 6, 2025 4:06 AM IST
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിവസ് ഉത്സവം 11 നു തുടങ്ങുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
മൂന്നുദിവസം നീളുന്ന ചടങ്ങുകളുടെ ഉദ്ഘാടനദിവസം രാം ലല്ലയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിഷേകം നടത്തും. ക്ഷേത്രത്തിനു സമീപമുള്ള വേദിയിൽ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തുടർന്ന് ഭക്തരെ അഭിസംബോധന ചെയ്യും. 2024 ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിക്ഷ്ഠ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.