മം​​​ഗ​​​ളൂരു: ക​​​ര്‍​ണാ​​​ട​​​ക ഉ​​​ള്ളാ​​​ളി​​​ലെ റി​​​സോ​​​ര്‍​ട്ടി​​​ലെ നീ​​​ന്ത​​​ല്‍​ക്കു​​​ള​​​ത്തി​​​ല്‍ മൈ​​​സു​​​രു സ്വ​​​ദേ​​​ശി​​​നി​​​ക​​​ളാ​​​യ മൂ​​​ന്നു യു​​​വ​​​തി​​​ക​​​ള്‍ മു​​​ങ്ങി​​​ മ​​​രി​​​ച്ചു. കു​​​രു​​​ബ​​​ര​​​ഹ​​​ള്ളി​​​യി​​​ലെ എം.​​​ഡി.​​​നി​​​ഷി​​​ത (21), രാ​​​മാ​​​നു​​​ജ റോ​​​ഡി​​​ലെ എ​​​സ്.​​​പാ​​​ര്‍​വ​​​തി (20), വി​​​ജ​​​യ​​​ന​​​ഗ​​​റി​​​ലെ എ​​​ന്‍.​​​കീ​​​ര്‍​ത്ത​​​ന (21) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. സോ​​​മേ​​​ശ്വ​​​ര ഉ​​​ച്ചി​​​ല​​​യി​​​ലെ വാ​​​സ്‌​​​കോ റി​​​സോ​​​ര്‍​ട്ടി​​​ലാ​​​ണു ദാ​​​രു​​​ണ​​​സം​​​ഭ​​​വം അ​​​ര​​​ങ്ങേ​​​റി​​​യ​​​ത്.

ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് മൂ​​​വ​​​രും റി​​​സോ​​​ര്‍​ട്ടി​​​ല്‍ മു​​​റി​​​യെ​​​ടു​​​ത്ത​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ മൂ​​​വ​​​രും നീ​​​ന്ത​​​ൽ​​​ക്കു​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി വീ​​​ഡി​​​യോ ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഒ​​​രു വ​​​ശ​​​ത്ത് ആ​​​റ​​​ടി​​​യോ​​​ളം ആ​​​ഴ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന കു​​​ള​​​ത്തി​​​ൽ മു​​​ങ്ങി​​​പ്പോ​​​യ ഒ​​​രാ​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​യാ​​​ണു മ​​​റ്റു ര​​​ണ്ടു​ പേ​​​രും അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട​​​തെ​​​ന്ന് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.


മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ മു​​​ന്ന​​​റി​​​യി​​​പ്പു ബോ​​​ർ​​​ഡു​​​ക​​​ളോ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ലൈ​​​ഫ് ഗാ​​​ർ​​​ഡു​​​ക​​​ളെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നി​​​ല്ല. സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യി ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ റി​​​സോ​​​ർ​​​ട്ടി​​​ന്‍റെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.