ചെ​​​ന്നൈ: തെ​​​ലു​​​ങ്ക​​​ർ​​​ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ന​​​ടി ക​​​സ്തൂ​​​രി​​​യെ കോ​​​ട​​​തി ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. ക​​​സ്തൂ​​​രി​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചെ​​​ന്നൈ പോ​​​ലീ​​​സ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ സി​​​നി​​​മ നി​​​ർ​​​മാ​​​താ​​​വി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ക​​​സ്തൂ​​​രി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് എ​​​ഗ്‌​​​മോ​​​ർ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ക​​​സ്തൂ​​​രി​​​യെ ന​​​വം​​​ബ​​​ർ 29വ​​​രെ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. നി​​​ല​​​വി​​​ൽ പു​​​ഴ​​​ൽ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലാ​​​ണു ക​​​സ്തൂ​​​രി.


മു​​​ന്നൂ​​​റു വ​​​ർ​​​ഷം മു​​​ന്പ് രാ​​​ജാ​​​ക്ക​​​ന്മാ​​​രു​​​ടെ അ​​​ന്തഃ​​​പു​​​ര പ​​​രി​​​ചാ​​​ര​​​ക​​​രാ​​​യി​​​രു​​​ന്നു തെ​​​ലു​​​ങ്ക​​​രെ​​​ന്നും അ​​​വ​​​രി​​​പ്പോ​​​ൾ ത​​​ങ്ങ​​​ൾ ത​​​മി​​​ഴ​​​രാ​​​ണെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ക​​​സ്തൂ​​​രി​​​യു​​​ടെ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന.