വെയര്‍ ഹൗസിംഗ് കോര്‍പറേഷനില്‍ സ്ഥിരം എംഡിയെ നിയമിക്കണം
Wednesday, June 4, 2025 1:48 AM IST
കൊച്ചി: സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പറേഷനില്‍ സ്ഥിരം മാനേജിംഗ് ഡയറക്ടറെ നിയമിക്കാന്‍ സര്‍ക്കാരും കോര്‍പറേഷനും നടപടിയെടുക്കണമെന്ന് ഹൈക്കോടതി.
ഇടക്കാല എംഡിയായ അനില്‍ എസ്. ദാസിന് ഒരു കാരണവശാലും രണ്ടുമാസത്തിലപ്പുറം കാലാവധി നീട്ടി നല്‍കാനാകില്ലെന്നും ജസ്റ്റീസുമാരായ സുശ്രുത് ധര്‍മാധികാരി, വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അനില്‍ എസ്. ദാസും സര്‍ക്കാരും നല്കിയ അപ്പീലുകള്‍ തള്ളിയാണ് ഉത്തരവ്. കോര്പറേഷന് ഡയറക്ടര്‍ ബോര്‍ഡുമായി കൂടിയാലോചന നടത്താതെ സര്‍ക്കാര്‍ നടത്തിയ നിയമനം നിയമപരമല്ലെന്നു വ്യക്തമാക്കി അനിലിന്റെ നിയമനം ഡിസംബര്‍ 20ന് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. സ്ഥിരം എംഡിയെ രണ്ടുമാസത്തിനകം നിയമിക്കണമെന്നും നിര്‍ദേശിച്ചു.