എസ്പിമാർക്കു സ്ഥലംമാറ്റം
Friday, June 6, 2025 2:33 AM IST
തിരുവനന്തപുരം: എസ്പി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്കു സ്ഥലംമാറ്റം. കൂടുതലും ക്രൈംബ്രാഞ്ച് എസ്പിമാർക്കാണ് മാറ്റം. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ജെ.ഹിമേന്ദ്രനാഥിനെ ടെലികോം എസ്പിയാക്കി മാറ്റി നിയമിച്ചു.
എറണാകുളം ക്രൈംബ്രാഞ്ചിലെ വി.യു.കുര്യാക്കോസിനെ എറണാകുളം റേഞ്ച് സ്പെഷൽ ബ്രാഞ്ച് എസ്പിയാക്കി. വിജിലൻസ് എസ്പിയായിരുന്ന പി.എ. മുഹമ്മദ് ആരിഫിനെ പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു. കെ.സലിമിനെ എംഎസ്പി കമൻഡാന്റാക്കി.
എറണാകുളം ക്രൈംബ്രാഞ്ച് എസ്പി എം.ജെ സോജനെ എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്പിയായി നിയമിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻ കുട്ടിയെ പോലീസ് അക്കാദമിയിൽ അസിസ്റ്റന്റ് ഡയറക്ടറാക്കി.