സ്കൂളുകൾക്കും കോളജുകൾക്കും ഇന്നും നാളെയും അവധി
Friday, June 6, 2025 2:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും പ്രഫഷണൽ കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.
ബക്രീദ് പ്രമാണിച്ച് ഇന്നത്തെ അവധി നാളത്തേക്കു മാറ്റിയപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നു തുറന്നു പ്രവർത്തിക്കാനായിരുന്നു ഉച്ചയോടെ ഇറങ്ങിയ ഉത്തരവിൽ പറഞ്ഞിരുന്നത്.
ഇതിൽ വിമർശനം ഉയർന്നതിനു പിന്നാലെയാണ് രാത്രിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചത്. നാളെയുള്ള അവധി തുടരും.