പിഒസിയില്‍ പരിസ്ഥിതിദിനം ആചരിച്ചു
Friday, June 6, 2025 2:32 AM IST
കൊച്ചി: കേരള കത്തോലിക്കാസഭയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിൽ ലോകപരിസ്ഥിതിദിനം ആചരിച്ചു.
ഇതിന്റെ ഭാഗമായി കെസിബിസി യുവജനകമ്മീഷന് ചെയര്‍മാനും തിരുവനന്തപുരം അതിരൂപത സഹായമെത്രാനുമായ ഡോ. ആര്. ക്രിസ്തുദാസ് പിഒസി കോമ്പൗണ്ടില്‍ മരം നട്ടു.
പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍, ഫാ. ജേക്കബ് പ്രസാദ്, ഫാ. ടോണി കോഴിമണ്ണില്‍, ഫാ. മാര്ട്ടിന് തട്ടില്‍, ഫാ. ഡിറ്റോ കൂളാ എന്നിവരും പിഒസി സ്റ്റാഫംഗങ്ങളും സന്നിഹിതരായിരുന്നു.