കാറിടിച്ചു റോഡിൽ വീണ ബൈക്ക് യാത്രികൻ പിക്കപ് വാൻ കയറി മരിച്ചു
Friday, June 6, 2025 1:02 AM IST
പെരുന്പാവൂർ: കാറിടിച്ചു റോഡിൽ വീണ ബൈക്ക് യാത്രികൻ പിന്നാലെ വന്ന പിക്കപ് വാൻ കയറി മരിച്ചു. ചെറുനെല്ലാട് ബഥനിപ്പടി കാഞ്ഞിരക്കുഴി വീട്ടിൽ കെ.വി. കുഞ്ഞാണു (60) മരിച്ചത്.
എംസി റോഡിൽ പെരുന്പാവൂർ റിലയൻസ് പെട്രോൾ പന്പിനു സമീപം ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം. പെരുന്പാവൂർ സാൻജോ ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്കാരം ഇന്ന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: ആലീസ് എരമല്ലൂർ മുളയിരിക്കൽ കുടുംബാംഗം. മക്കൾ: അനു, അനീഷ് (ബംഗളൂരു), മരുമക്കൾ: കെ.പി. എൽദോസ് രായമംഗലം, ജിൻഷാ ഏലിയാസ്.