താ​​​മ​​​ര​​​ശേ​​​രി: ഷ​​​ഹ​​​ബാ​​​സ് വ​​​ധ​​​ക്കേ​​​സി​​​ലെ കു​​​റ്റാ​​​രോ​​​പി​​​ത​​​രാ​​​യ അ​​​ഞ്ച് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പ്ല​​​സ് വ​​​ൺ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി.

മൂ​​​ന്നു പേ​​​ർ താ​​​മ​​​ര​​​ശേ​​​രി ഗ​​​വ​​​ൺ​​​മെ​​​ന്‍റ് വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലും ഒ​​​രാ​​​ൾ സെ​​​ന്‍റ് ജോ​​​സ​​​ഫ് എ​​​ച്ച്എ​​​സ്എ​​​സി​​​ലും മ​​​റ്റൊ​​​രാ​​​ൾ ഗ​​​വ. വി​​​എ​​​ച്ച്എ​​​സ്എ​​​സ് കു​​​റ്റി​​​ച്ചി​​​റ​​​യി​​​ലു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത്.

താ​​​മ​​​ര​​​ശേ​​​രി​​​യി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച ര​​​ണ്ടു ​പേ​​​ർ താ​​​ത്കാ​​​ലി​​​ക​​​മാ​​​യും ഒ​​​രാ​​​ൾ സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​ണു നേ​​​ടി​​​യ​​​ത്.​ സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​ന്ന റി​​​പ്പോ​​​ർ​​​ട്ട് ആ​​​യി​​​രു​​​ന്നു സ്കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കു ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തു​​​കൊ​​​ണ്ട് അ​​​ഡ്മി​​​ഷ​​​ൻ നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​കി​​ല്ല എ​​​ന്ന നി​​​ർ​​​ദേ​​ശ​​​മാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ​​നി​​​ന്നു സ്‌​​​കൂ​​​ളി​​​ന് ല​​​ഭി​​​ച്ച​​​ത്.


പോ​​​ലീ​​​സ് അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ കു​​​ട്ടി​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ വാ​​​ഹ​​​നം കെ​​​എ​​​സ്‌​​​യു, എം​​​എ​​​സ്എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ട​​​ഞ്ഞു. ഇ​​​വ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി.

മൂ​​​ന്നു​​​പേ​​​ർ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ താ​​​മ​​​ര​​​ശേ​​​രി ഗ​​​വ. വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​നു​​മു​​​ന്നി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. എം​​​എ​​​സ്എ​​​ഫ്, കെ​​​എ​​​സ്‌​​​യു, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത് നീ​​​ക്കി.

പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യ തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​കി​​ല്ലെ​​​ന്നും ഇ​​​ത് തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശ​​​മാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​തെ​​ന്നും ഷ​​​ഹ​​​ബാ​​​സി​​​ന്‍റെ പി​​താ​​വ് ഇ​​ഖ്ബാ​​ല്‍ പ്ര​​തി​​ക​​രി​​ച്ചു.