കാര്‍ഷിക വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന് ഹൈക്കോടതി അനുമതി
Thursday, June 5, 2025 2:29 AM IST
കൊച്ചി: സംസ്ഥാന കാര്‍ഷിക വികസന ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന് ഹൈക്കോടതിയുടെ അനുമതി. ഭരണസമിതിക്കെതിരായ അവിശ്വാസപ്രമേയം പാസായ സാഹചര്യത്തിലാണു നടപടി.
അവിശ്വാസപ്രമേയത്തിനു ശേഷമുള്ള തുടര്‍നടപടികള്‍ക്ക് കോടതി അനുമതി വേണമെന്ന മുന്‍ ഉത്തരവ് ഭേദഗതി ചെയ്താണു ജസ്റ്റീസ് കെ. ബാബുവിന്റെ ഇടക്കാല ഉത്തരവ്.
അഡ്മിനിസ്ട്രേറ്ററെയോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെയോ നിയോഗിക്കാനാണു കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്.
നടപടികള്‍ ഹര്‍ജിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. പൊതുയോഗത്തിന് സഹകരണസംഘം ഭരണസമിതിക്കെതിരായ അവിശ്വാസപ്രമേയം പരിഗണിക്കാന്‍ അനുതി നല്കുന്ന സഹകരണ ചട്ടങ്ങളിലെ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ചു കോണ്‍ഗ്രസ് നേതാവും കാര്‍ഷിക വികസന ബാങ്ക് മുന്‍ പ്രസിഡന്റുമായ ഷാജി മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി.