ഗണിക സമുദായം ഇനി ഗണിക- ഗാണിക എന്നാക്കി
Friday, June 6, 2025 1:02 AM IST
തിരുവനന്തപുരം: ഗണിക സമുദായത്തിന്റെ പേര് ഗണിക/ഗാണിഗ എന്നാക്കി മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചു.
സംസ്ഥാന ഒബിസി പട്ടികയിലെ 19- ാം ഇനമായ ‘ഗണിക’ എന്ന സമുദായ നാമമാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശിപാർശ അംഗീകരിച്ചു മാറ്റം വരുത്തുന്നത്.
1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് പാർട്ട് ഒന്ന് ഷെഡ്യൂൾഡ് ലിസ്റ്റ് മൂന്നിൽ ഉൾപ്പെട്ട സമുദായമാണിത്.