ടാസ് നാടകോത്സവം 20 മുതൽ
Thursday, September 18, 2025 1:18 AM IST
തൃശൂർ: ജോസ് ആലുക്കാസ് എവർ റോളിംഗ് ഗോൾഡ് ട്രോഫിക്കുവേണ്ടിയുള്ള ട്രിച്ചൂർ ആർട്സ് സൊസൈറ്റി (ടാസ്) സംഘടിപ്പിക്കുന്ന 29-ാമത് അഖിലകേരള പ്രഫഷണൽ നാടകമത്സരം ടാസ് നാടകോത്സവ് ടൗണ്‍ഹാളിൽ നടക്കും. 20നു വൈകുന്നേരം ആറിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും.
30 വരെ നടക്കുന്ന നാടകോത്സവത്തിൽ വൈകിട്ട് ആറിനു നടക്കുന്ന നാടകാവതരണത്തിനു മുന്നോടിയായി ഓരോ ദിവസവും നാടക-കലാ-സാഹിത്യ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരെ ആദരിക്കും.
ഇത്തവണ വെട്ടുകിളി പ്രകാശൻ, പയ്യന്നൂർ മുരളി, റിട്ട. ജഡ്ജ് പി.എൻ. വിജയകുമാർ, ജെയിംസ് വളപ്പില, ജോണ്സൻ ഐക്കര, ശ്രീജ, പോൾസണ്‍ താണിക്കൽ, ജോസഫ് ചേറ്റുപുഴ, ഫ്രാൻസിസ് കോടങ്കണ്ടത്ത്, സി.എൽ. ജോസ്, എം.ബി. ബാബു എന്നിവരാണ് ആദരിക്കപ്പെടുന്നത്.
പത്തുദിവസങ്ങളിലായി അരങ്ങേറുന്ന നാടകങ്ങളിൽ പ്രേക്ഷകരുടെ ഗാലപ്പ് പോളിലൂടെ വിജയികളെ തെരഞ്ഞെടുത്തു പുരസ്കാരങ്ങൾ സമ്മാനിക്കും. തുടർന്നു തൃശൂർ രാഗമാലിക മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ ഡോ. എ.സി. ജോസ്, ഷാജു ചിരിയങ്കണ്ടത്ത്, ഒ.ജെ. ജോസ്, ജോസ് കോട്ടപറന്പിൽ എന്നിവർ പങ്കെടുത്തു.