പിണറായിക്ക് ആഭ്യന്തരമന്ത്രിയാകാൻ അർഹതയില്ല: രമേശ് ചെന്നിത്തല
Thursday, September 18, 2025 1:18 AM IST
തൃശൂർ: അന്താരാഷ്ട്ര ലഹരിമാഫിയ കേരളത്തെ കീഴടക്കാൻ ശ്രമിക്കുകയാണെന്നും ആഭ്യന്തരമന്ത്രിയായി തുടരാൻ പിണറായി വിജയൻ ഒട്ടും അർഹനല്ലെന്നും രമേശ് ചെന്നിത്തല. തൃശൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തുവർഷം മുന്പുവരെ കേരളത്തിലെ പോലീസ് സംവിധാനം ഏറ്റവും മികച്ചതും രാജ്യത്തിനു മാതൃകയുമായിരുന്നു. പത്തുവർഷംകൊണ്ട് എല്ലാം താളംതെറ്റി. പാർട്ടിക്കാരുടെ ഏറാൻമൂളികളായി കേരള പോലീസ് മാറി.
പോലീസിൽനിന്നു പാവങ്ങൾക്കു നീതി കിട്ടുന്നില്ല. പോലീസ് സ്റ്റേഷനിലേക്കു നടന്നുപോകുന്നവരെ മൂക്കിൽ പഞ്ഞിവച്ചു തിരിച്ചു കൊണ്ടുവരുന്ന അവസ്ഥയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഏറ്റവും ശക്തമായ നടപടിയാണ് കെപിസിസി കൈക്കൊണ്ടിട്ടുള്ളതെന്നും രാഹുൽ ഇപ്പോഴും സസ്പെൻഷനിൽ തന്നെയാണെന്നും പൂർണബോധ്യത്തോടെയാണ് രാഹുലിനെതിരേയുള്ള നടപടിയെന്നും ചെന്നിത്തല പറഞ്ഞു.