അധ്യാപക യോഗ്യതാ പരീക്ഷ: പുനഃപരിശോധനാ ഹർജി ഉൾപ്പെടെ ആലോചിക്കുന്നതായി മന്ത്രി ശിവൻകുട്ടി
Wednesday, September 17, 2025 1:36 AM IST
തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷയുമായി ബന്ധപ്പെട്ടുള്ള സെപ്റ്റംബർ ഒന്നിനുള്ള സുപ്രീംകോടതി വിധിയിൽ പുനഃപരിശോധനാ ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്യുന്നതുൾപ്പെടെ എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് നിയമവിദഗ്ദ്ധരുമായി ആലോചിച്ചു നടപടി കൈക്കൊള്ളുമെന്നു മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.