ലയോള സ്കൂൾ കേരളത്തിലെ ഏറ്റവും മികച്ച ബോയ്സ് സ്കൂൾ
Tuesday, September 16, 2025 11:09 PM IST
തിരുവനന്തപുരം: എഡ്യൂക്കേഷൻ വേൾഡ് നടത്തിയ സർവേയിൽ കേരളത്തിലെ ഏറ്റവും മികച്ച ബോയ്സ് സ്കൂളായി ശ്രീകാര്യം ലയോള സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
ബോയ്സ് ഡേ സ്കൂൾ കാറ്റഗറിയിൽ കേരളത്തിൽ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ 11-ാം സ്ഥാനവും ലയോള സ്കൂളിനു ലഭിച്ചു.
കുട്ടികളുടെ സർവതോമുഖമായ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങൾ, വിദ്യാഭ്യാസ നിലവാരം, സാമൂഹിക ഇടപെടൽ, ഭൗതിക സാഹചര്യങ്ങൾ എന്നീ വിവിധ ഘടകങ്ങൾ പരിഗണിച്ച് നടത്തിയ സർവേയിലാണ് ലയോള സ്കൂൾ ഈ നേട്ടം കരസ്ഥമാക്കിയത്.