ദേശീയ എക്കോ കാര്‍ഡിയോഗ്രഫി സമ്മേളനം ഇന്നു മുതല്‍
Thursday, September 18, 2025 1:18 AM IST
കൊച്ചി: ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോ കാര്‍ഡിയോഗ്രഫി(ഐഎഇ)യുടെ വാര്‍ഷിക സമ്മേളനമായ എക്കോ ഇന്ത്യ 2025ന് ഇന്ന് കൊച്ചിയിലെ ലെ മെറിഡിയന് കണ്വന്ഷന് സെന്ററില്‍ തുടക്കമാകും. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും.
ഹൃദ്രോഗചികിത്സാരംഗത്തു നിര്‍ണായകമായ കാര്‍ഡിയോവസ്കുലാര്‍ ഇമേജിംഗിലെയും എക്കോകാര്‍ഡിയോഗ്രാഫിയിലെയും നൂതന കണ്ടുപിടിത്തങ്ങളും പ്രവണതകളും സമ്മേളനത്തില്‍ അവതരിപ്പിക്കും.
നൂറിലധികം അന്തരാഷ്ട്ര വിദഗ്ധരുടെ പ്രഭാഷണങ്ങളും ശില്പശാലകളും 150ലധികം കേസ് സ്റ്റഡികളും ഗവേഷണപ്രബന്ധങ്ങളും സമ്മേളനത്തിലുണ്ടാകും. വിദേശപ്രതിനിധികൾ ഉൾപ്പെടെ 1500ലേറെ ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനം 21ന് സമാപിക്കും.