തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഓ​​​​​ണ​​​​​ക്കാ​​​​​ല​​​​​ത്ത് എ​​​​​ല്ലാ കാ​​​​​ർ​​​​​ഡ് ഉ​​​​​ട​​​​​മ​​​​​ക​​​​​ൾ​​​​​ക്കും 25 രൂ​​​​​പ​​​​​യ്ക്ക് 20 കി​​​​​ലോ അ​​​​​രി വീ​​​​​തം ന​​​​​ൽ​​​​​കി​​​​​യ പ​​​​​ദ്ധ​​​​​തി തു​​​​​ട​​​​​രു​​​​​മെ​​​​​ന്നു മ​​​​​ന്ത്രി ജി.​​​​​ആ​​​​​ർ. അ​​​​​നി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. കെ ​​​​​റൈ​​​​​സ് എ​​​​​ട്ടു കി​​​​​ലോ 33 രൂ​​​​​പ​​​​​യ്ക്കും സ്പെ​​​​​ഷ്യ​​​​​ൽ അ​​​​​രി​​​​​യാ​​​​​യ 20 കി​​​​​ലോ 25 രൂ​​​​​പ​​​​​യ്ക്കും ന​​​​​ൽ​​​​​കും. ഓ​​​​​ണ​​​​​ക്കാ​​​​​ല​​​​​ത്തു സ​​​​​പ്ലൈ​​​​​കോ വ​​​​​ഴി 386 കോ​​​​​ടി​​​​​യു​​​​​ടെ വി​​​​​ൽ​​​​​പ​​​​​ന ന​​​​​ട​​​​​ന്നു.

സ​​​​​ബ്സി​​​​​ഡി ഇ​​​​​ന​​​​​ത്തി​​​​​ൽ 180 കോ​​​​​ടി​​​​​യും സ​​​​​ബ്സി​​​​​ഡി​​​​​യേ​​​​​ത​​​​​ര ഇ​​​​​ന​​​​​ത്തി​​​​​ൽ 206 കോ​​​​​ടി​​​​​യു​​​​​ടെ​​​​​യും വി​​​​​ൽ​​​​​പ​​​​​ന ന​​​​​ട​​​​​ന്നു. ഓ​​​​​ണ​​​​​ക്കാ​​​​​ല​​​​​ത്തു റേ​​​​​ഷ​​​​​ൻ ക​​​​​ട​​​​​ക​​​​​ൾ വ​​​​​ഴി 598 കോ​​​​​ടി​​​​​യു​​​​​ടെ 1.49 ല​​​​​ക്ഷം മെ​​​​​ട്രി​​​​​ക് ട​​​​​ണ്‍ അ​​​​​രി വി​​​​​ത​​​​​ര​​​​​ണം ചെ​​​​​യ്തു.

2024-25ൽ 2.7 ​​​​​ല​​​​​ക്ഷം ക​​​​​ർ​​​​​ഷ​​​​​ക​​​​​രി​​​​​ൽ നി​​​​​ന്ന് 5.8 ല​​​​​ക്ഷം മെ​​​​​ട്രി​​​​​ക് ട​​​​​ണ്‍ നെ​​​​​ല്ലു സം​​​​​ഭ​​​​​രി​​​​​ച്ചു. ആ​​​​​കെ​​​​​യു​​​​​ള്ള 1645 കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ൽ 1403 കോ​​​​​ടി ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കി. 242 കോ​​​​​ടി കൂ​​​​​ടി ഈ​​​​​യാ​​​​​ഴ്ച ന​​​​​ൽ​​​​​കും. കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ നി​​​​​ന്നു നെ​​​​​ല്ലു സം​​​​​ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഒ​​​​​രു തു​​​​​ക​​​​​യും ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. 2017 മു​​​​​ത​​​​​ലു​​​​​ള്ള 1206 കോ​​​​​ടി​​​​​യു​​​​​ടെ കു​​​​​ടി​​​​​ശി​​​​​ക​​​​​യും കേ​​​​​ന്ദ്രം ന​​​​​ൽ​​​​​കാ​​​​​നു​​​​​ണ്ട്.


ര​​​​​ണ്ടും​​​​​കൂ​​​​​ടി ആ​​​​​കെ 2851 കോ​​​​​ടി​​​​​യാ​​​​​ണു കേ​​​​​ന്ദ്ര കു​​​​​ടി​​​​​ശി​​​​​ക. സം​​​​​സ്ഥാ​​​​​ന​​​​​ത്ത് 2135 കെ ​​​​​സ്റ്റോ​​​​​റു​​​​​ക​​​​​ളി​​​​​ലാ​​​​​യി 32.17 കോ​​​​​ടി​​​​​യു​​​​​ടെ വി​​​​​ൽ​​​​​പ​​​​​ന ന​​​​​ട​​​​​ന്നു. ഉ​​​​​ന്ന​​​​​തി​​​​​ക​​​​​ളി​​​​​ൽ സ​​​​​ഞ്ച​​​​​രി​​​​​ക്കു​​​​​ന്ന കെ ​​​​​സ്റ്റോ​​​​​റു​​​​​ക​​​​​ൾ കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​മെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. ഇതോടൊപ്പം, 339 രൂ​​​​​പ​​​​​യ്ക്കു ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന വെ​​​​​ളി​​​​​ച്ചെ​​​​​ണ്ണ ഈ ​​​​​മാ​​​​​സം 22 മു​​​​​ത​​​​​ൽ 319 രൂ​​​​​പ​​​​​യ്ക്കു സ​​​​​പ്ലൈ​​​​​കോ വ​​​​​ഴി ന​​​​​ൽ​​​​​കും.

389 രൂ​​​​​പ​​​​​യ്ക്ക് ന​​​​​ൽ​​​​​കു​​​​​ന്ന സ​​​​​ബ്സി​​​​​ഡി​​​​​യേ​​​​​ത​​​​​ര വെ​​​​​ളി​​​​​ച്ചെ​​​​​ണ്ണ 359 രൂ​​​​​പ​​​​​യ്ക്കും ന​​​​​ൽ​​​​​കും. 429 രൂ​​​​​പ​​​​​യ്ക്കു ല​​​​​ഭി​​​​​ക്കു​​​​​ന്ന കേ​​​​​ര​​​​​ഫെ​​​​​ഡ് വെ​​​​​ളി​​​​​ച്ചെ​​​​​ണ്ണ 419 രൂ​​​​​പ​​​​​യ്ക്കും ന​​​​​ൽ​​​​​കും. 93 രൂ​​​​​പ​​​​​യു​​​​​ള്ള തു​​​​​വ​​​​​ര​​​​​പ്പ​​​​​രി​​​​​പ്പ് 88നും 95 ​​​​​രൂ​​​​​പ​​​​​യു​​​​​ടെ ചെ​​​​​റു​​​​​പ​​​​​യ​​​​​ർ 90 രൂ​​​​​പ​​​​​യ്ക്കും ന​​​​​ൽ​​​​​കും. അ​​​​​ടു​​​​​ത്ത​​​​​മാ​​​​​സം വി​​​​​ല വീ​​​​​ണ്ടും കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​ത് ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​മെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.