ച​​​ങ്ങ​​​നാ​​​ശേ​​​രി: ന്യൂ​​​ന​​​പ​​​ക്ഷ മാ​​​നേ​​​ജ്‌​​​മെ​​ന്‍റു​​ക​​​ള്‍ക്ക് ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ല്‍കു​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്.

യു​​​ജി​​​സി റെ​​​ഗു​​​ലേ​​​ഷ​​​ന്‍സ് 2025 ക​​​ര​​​ടു​​​രേ​​​ഖ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി സീറോ​​മ​​​ല​​​ബാ​​​ര്‍ സി​​​ന​​​ഡി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള ക​​​മ്മീ​​ഷ​​ൻ ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് ബെ​​​ര്‍ക്കു​​​മ​​​ന്‍സ് കോ​​​ള​​​ജി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച സി​​​മ്പോ​​​സി​​​യം ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ ധ്വം​​​സി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ള്‍ക്ക് പു​​​തി​​​യ ക​​​ര​​​ടി​​​ല്‍ സാ​​​ധ്യ​​​ത ​​​കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ ദു​​​ര്‍ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും തക​​​ര്‍ക്കു​​​ന്ന​​​തു​​​മാ​​​യ നി​​​ഗൂ​​​ഢ അ​​​ജ​​​ണ്ട പു​​​തി​​​യ ക​​​ര​​​ടി​​​ല്‍ കാ​​​ണു​​​ന്ന​​​താ​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന​​​ല്‍കു​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്ക​​​പ്പ​​​ടാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നും ആ​​​ര്‍ച്ച്ബി​​​ഷ​​​പ് പ​​റ​​ഞ്ഞു. നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​മി​​​ല്ലെ​​​ങ്കി​​​ല്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യി​​​ട്ടെ​​​ന്തു കാ​​​ര്യ​​​മെ​​​ന്നും മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ ചേ​​​ദി​​​ച്ചു.


സ​​​ഭ​​​യും സ​​​മു​​​ദാ​​​യ​​​വും നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും മ​​​ന​​​സി​​​ലാ​​​ക്കാ​​​നും ച​​​ര്‍ച്ച ചെ​​​യ്യാ​​​നും സ​​​ഭാം​​​ഗ​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ആ​​​ധു​​​നി​​​ക​​​യു​​​ഗ​​​ത്തി​​​ല്‍ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്ത് അ​​​നി​​​വാ​​​ര്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ള്‍ക്ക് സ​​​ഭ സ​​​ജ്ജ​​​മാ​​​ക​​​ണ​​​മെ​​​ന്നും ത​​​ല​​​ശേ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​ഷ​​ൻ സെ​​​ക്ര​​​ട്ട​​​റി എ​​​സ്ബി കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഫാ. ​​​റെ​​​ജി പ്ലാ​​​ത്തോ​​​ട്ടം, ജ​​​ന​​​റ​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ഡൊ​​​മി​​​നി​​​ക് അ​​​യ​​​ലൂ​​​പ്പ​​​റ​​​മ്പി​​​ല്‍, കൂത്തുപറമ്പ്‌ നി​​​ര്‍മ​​​ല​​​ഗി​​​രി കോ​​​ള​​​ജ് വൈ​​​സ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ റ​​​വ.​ ഡോ.​ ​​ജോ​​​ബി ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ര്‍ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.

സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള മാ​​​നേ​​​ജ​​​ര്‍മാ​​​ര്‍, പ്രി​​​ന്‍സി​​​പ്പ​​​ല്‍മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ച​​​ര്‍ച്ച​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.