തൃ​​​ശൂ​​​ർ: കൊ​​​റി​​​യ​​​ർ വ​​​ഴി മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ഞ്ചാ​​​വ് വ​​​ൻ​​​തോ​​​തി​​​ൽ ക​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​യെ തൃ​​​ശൂ​​​ർ സി​​​റ്റി പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. മും​​​ബൈ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​സം​​​ഘ​​​ത്തി​​​ലെ പ്ര​​​ധാ​​​നി​​​യാ​​​യ മും​​​ബൈ സ്വ​​​ദേ​​​ശി കൊ​​​റി​​​യ​​​ർ ദാ​​​ദ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന യോ​​​ഗേ​​​ഷ് ഗ​​​ണ​​​പ​​​ത് റാ​​​ങ്ക​​​ഡെ(31)​​​യാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ കൊ​​​ക്കാ​​​ലെ​​​യി​​​ലെ കൊ​​​റി​​​യ​​​ർ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പാ​​​ഴ്സ​​​ലി​​​ന​​​ക​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ച ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി​​​യ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ടി​​​ഞ്ഞാ​​​റേ കോ​​​ട്ട​​​യി​​​ൽ ജിം​​​നേ​​​ഷ്യം ന​​​ട​​​ത്തു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സി​​​ലെ പ്ര​​​തി വി​​​ഷ്ണു​​​വി​​​നെ ചോ​​​ദ്യം​​​ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്നാ​​​ണു മും​​​ബൈ സം​​​ഘ​​​ത്തെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സി​​​നു വി​​​വ​​​രം​​​ ല​​​ഭി​​​ച്ച​​​ത്.

ഇ​​​പ്പോ​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യ യോ​​​ഗേ​​​ഷും സം​​​ഘ​​​വും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ആ​​​ളു​​​ക​​​ളു​​​മാ​​​യി പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടാ​​​ണു ഡീ​​​ൽ ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​വ​​​ർ ന​​​ൽ​​​കു​​​ന്ന വി​​​വി​​​ധ വ്യാ​​​ജ മേ​​​ൽ​​​വി​​​ലാ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണു പാ​​​ഴ്സ​​​ലു​​​ക​​​ളി​​​ലാ​​​യി ക​​​ഞ്ചാ​​​വ് കൊ​​​റി​​​യ​​​ർ വ​​​ഴി അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കു​​​ക. കൊ​​​റി​​​യ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു യാ​​​തൊ​​​രു സം​​​ശ​​​യ​​​വും ഉ​​​ണ്ടാ​​​കാ​​​ത്ത രീ​​​തി​​​യി​​​ലാ​​​ണ് ക​​​ഞ്ചാ​​​വ് ക​​​ട​​​ത്ത്.


കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മെ ക​​​ർ​​​ണാ​​​ട​​​ക, ഗു​​​ജ​​​റാ​​​ത്ത്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, പ​​​ഞ്ചാ​​​ബ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കെ​​​ല്ലാം യോ​​​ഗേ​​​ഷും സം​​​ഘ​​​വും ക​​​ഞ്ചാ​​​വ് ക​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​ൽ വ്യ​​​ക്ത​​​മാ​​​യി. മും​​​ബൈ​​​യി​​​ലെ ഐ​​​ടി പാ​​​ർ​​​ക്ക് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും ഇ​​​യാ​​​ൾ ക​​​ഞ്ചാ​​​വ് വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

മും​​​ബൈ സം​​​ഘ​​​ത്തി​​​ലെ മ​​​റ്റു​​​ള്ള​​​വ​​​രെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സി​​​ന് വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​ശൃം​​​ഖ​​​ല​​​യി​​​ലു​​​ള്ള വി​​​ത​​​ര​​​ണ​​​ക്കാ​​​ർ, ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ, വി​​​ല്​​​പ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

തൃ​​​ശൂ​​​ർ ഈ​​​സ്റ്റ് എ​​​സ്ഐ എ​​​ൻ.​​​ബി.​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ, തൃ​​​ശൂ​​​ർ സി​​​റ്റി ഡാ​​​ൻ​​​സാ​​​ഫ് പോ​​​ലീ​​​സ് അം​​​ഗം എ​​​എ​​​സ്ഐ ടി.​​​വി.​​​ജീ​​​വ​​​ൻ, തൃ​​​ശൂ​​​ർ ഈ​​​സ്റ്റ് പോ​​​ലീ​​​സ് എ​​​എ​​​സ്ഐ പ്ര​​​ദീ​​​പ് കു​​​മാ​​​ർ, സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ സി. ​​​ശ​​​ശി​​​ധ​​​ര​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.