പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു
Friday, January 31, 2025 1:36 AM IST
മഞ്ചേരി: പിഞ്ചുകുഞ്ഞിനെ മുക്കി ക്കൊന്നശേഷം അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരിക്കടുത്ത് പുല്‍പ്പറ്റ ഒളമതില്‍ ആലുങ്ങാപറമ്പില്‍ ജസികുമാറിന്റെ ഭാര്യയും ചെറിയ കുഞ്ഞന്‍-കാര്‍ത്ത്യായനി ദമ്പതിമാരുടെ മകളുമായ മിനി (45) ആണു തൂങ്ങിമരിച്ചത്.
മൂന്നു മാസം പ്രായമുള്ള ഏക മകന് അദ്രിദേവിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയശേഷം മിനി വീടിന് പുറത്തെ ബാത്ത് റൂമില്‍ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നാണ് കരുതുന്നത്.
പുലര്‍ച്ചെ കുടുംബം എഴുന്നേറ്റപ്പോള്‍ ഇരുവരെയും കാണാത്തതിനെ ത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മിനിയുടെ സഹോദരന്റെ ഭാര്യയാണ് മിനിയെ ബാത്ത് റൂമില്‍ തൂങ്ങിയനിലയില്‍ കണ്ടത്. തൊട്ടടുത്ത് ശുചിമുറിയിലെ ബക്കറ്റില്‍ തലകീഴായി കുട്ടിയും കാണപ്പെട്ടു. വീട്ടുകാരുടെ നിലവിളി കേട്ട് സമീപത്തെ മസ്ജിദിലുണ്ടായിരുന്നവര് മിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രസവശേഷം 90 ദിവസം കഴിഞ്ഞ് ഞായറാഴ്ച ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോക ാ നിരിക്കെയാണ് ദാരുണ സംഭവം. കണ്ണിനു കാഴ്ചക്കുറവ് വരുന്നതിനാല്‍ കുട്ടിയെ നോക്കാന്‍ പ്രയാസമുണ്ടെന്നും അതിനാലാണ് മരിക്കുന്നതെന്നും വ്യക്ത മാക്കുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മിനി മോങ്ങത്ത് ആധാരം എഴുത്ത് ജോലി ചെയ്തിരുന്നു.
അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം ഡിവൈഎസ്പി സിനോജ്, എഎസ്പി നന്ദഗോപന്, മഞ്ചേരി എസ്ഐ കെ.ആര്. ജസ്റ്റിന് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി പുല്‍പ്പറ്റ പാലക്കുന്ന് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.