പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 78 വർഷം കഠിനതടവ്
Friday, January 31, 2025 1:36 AM IST
തിരുവനന്തപുരം: ഭാര്യയുടെ അടുത്ത ബന്ധുവിന്റെ 11 വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ 32 വയസുകാരന് 78 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി വിധിച്ചു.
പെണ്‍കുട്ടിയുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചുവരികയായിരുന്ന പ്രതി ഒരു വർഷത്തോളം നിരന്തരമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു.
പീഡിപ്പിക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും അതു പുറത്തു കാണിക്കുമെന്നു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ നിശബ്ദയാക്കുകയുമായിരുന്നു.
എന്നാൽ പ്രതിയുടെ മൊബൈൽ ഫോണിൽ പ്രതിയുടെ ഭാര്യ തന്നെ ഈ രംഗങ്ങൾ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.