തി​രു​വ​ല്ല: പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ൽ ബ്രൂ​വ​റി അ​നു​വ​ദി​ച്ച സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗ തീ​രു​മാ​നം ജ​ന​ദ്രോ​ഹ​പ​ര​മാ​ണെ​ന്ന് കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജ​നം പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​യി മാ​ത്ര​മേ കാ​ണാ​നാ​കൂ​വെ​ന്ന് കെ​സി​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൊ​ക്ക​ക്കോ​ള ക​മ്പ​നി​യെ തു​ര​ത്തി​യ​വ​ർ അ​തി​ലും വ​ലി​യ ജ​ല ദൗ​ർ​ല​ഭ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന ബ്രൂ​വ​റി​ക്കാ​യി ഒ​ത്താ​ശ ചെ​യ്യു​ന്ന​ത് അ​വ​സ​ര​വാ​ദ​പ​ര​മാ​ണ്.

പാ​ല​ക്കാ​ടി​ന്‍റെ നെൽകൃ​ഷി​യെ ത​ക​ർ​ക്കു​ന്ന​തി​നും പ​ദ്ധ​തി കാ​ര​ണ​മാ​കും. ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന 25 ഏ​ക്ക​ർ സ്ഥ​ലം വ്യ​വ​സാ​യ ആ​വ​ശ്യ​ത്തി​നാ​യി ത​രം മാ​റ്റ​ണം എ​ന്ന ക​മ്പ​നി​യു​ടെ അ​പേ​ക്ഷ ആ​ർ​ഡി​ഒ​യും കൃ​ഷി വ​കു​പ്പും ആ​ദ്യം നി​ര​സി​ച്ച​താ​ണെ​ന്ന വ​സ്തു​ത പ്ര​ശ്ന​ത്തി​ന്‍റെ ഗു​രു​ത​ര സ്വ​ഭാ​വം വ്യ​ക്ത​മാ​ക്കു​ന്നു. അ​തി​നാ​ൽ ഈ ​തീ​രു​മാ​ന​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ന്മാ​റ​ണ​മെ​ന്ന് കെ​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.


പ്ര​സി​ഡ​ൻ​റ് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബി പീ​റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.